വോട്ടര്‍മാര്‍ക്ക് പണം നല്‍കാനത്തെിയ സംഭവം: ഒരാള്‍ അറസ്റ്റില്‍; അഞ്ച് പേര്‍ക്കെതിരെ കേസ്

കീഴാറ്റൂര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാത്രി പണവുമായത്തെിയെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. തച്ചിങ്ങനാടം കോഴിശ്ശേരി അബ്ദുല്ലയെയാണ് (50) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കീഴാറ്റൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാരിയത്ത് കോളനിയില്‍ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. കോളനിയില്‍ അസമയത്ത് കണ്ട പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. കെ.പി. ഇബ്രാഹിം, കളത്തില്‍ ഷാജി, കെ.സി. ഇബ്രാഹിം, കൊടക്കാടന്‍ മൊയ്തീന്‍കുട്ടി, നെച്ചിക്കാടന്‍ ജലീല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരെ പിടികൂടാനായിട്ടില്ല. മേലാറ്റൂര്‍ എസ്.ഐ എന്‍.എസ്. രാജീവാണ് കേസെടുത്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.